ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോൾ പ്രീക്വാർട്ടറിൽ. നിർണായക ഗ്രൂപ്പ് മത്സരത്തിൽ
സ്‍കോട്ടിഷ് ക്ലബ് കെൽറ്റികിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടുഗോളിനാണ്
ബാഴ്സ തോൽപ്പിച്ചത്.
സൂപ്പർ താരം ലയണൽ മെസിയുടെ വകയായിരുന്നു രണ്ടു ഗോളും.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും അവസാന 16ൽ ഇടംപിടിച്ചു. ബൊറൂസിയ മോഞ്ചൻഗ്ലാഡ് ബാച്ച് 1-1ന് സമനിലയിൽ കുരുക്കുകയായിരുന്നു.