ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ'യ്ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 02:30 pm IST
Facebook
Twitter
WhatsAppTelegram

എഡിന്‍ബറോ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. എഡിന്‍ബറോയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലിക്ക് ഈ അഭിമാനനേട്ടം സമ്മാനിച്ചത്. ഇതോടെ ഐസിസി ഹാള്‍ ഓഫ് ഫെയിമിലെ അംഗങ്ങളുടെ എണ്ണം 125 ആയി. 1996-ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി, ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറി നേടി ശ്രദ്ധേയ തുടക്കമാണ് കുറിച്ചത്. 113 ടെസ്റ്റുകളില്‍ നിന്ന് 42.17 ശരാശരിയില്‍ 7,212 റണ്‍സും, 311 ഏകദിനങ്ങളില്‍ നിന്ന് 41.02 ശരാശരിയില്‍ 11,363 റണ്‍സും അദ്ദേഹം സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്നാണ് ഗാംഗുലി ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്ന് സൃഷ്ടിച്ചത്. ഇരുവരും 136 ഇന്നിങ്സുകളില്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്ത് റെക്കോര്‍ഡ് 6,609 റണ്‍സും 21 സെഞ്ചുറി കൂട്ടുകെട്ടുകളും നേടി. 2000-ലെ മാച്ച് ഫിക്സിങ് വിവാദത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗാംഗുലി, ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2002-ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്വെസ്റ്റ് സീരീസ് ഇന്ത്യ സ്വന്തമാക്കി. അതേ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സംയുക്ത ജേതാക്കളായി.

2003 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലി, ടെസ്റ്റില്‍ 2001-ലെ ചരിത്രപ്രസിദ്ധമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയും 2003-04 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പരമ്പര സമനിലയിലാക്കിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു. ‘ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കൊപ്പം എന്റെ പേരും ഉള്‍പ്പെടുന്നത് ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത നിമിഷങ്ങളിലൊന്നാണ്. ഇന്ത്യയെ പ്രതിനിധീകരിക്കാനും മഹത്തായ താരങ്ങള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഈ അംഗീകാരം അത്യന്തം പ്രത്യേകതയുള്ളതാണ്. ക്രിക്കറ്റ് എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. ഇനിയും ഈ കളിക്കായി സേവനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ഗാംഗുലി പറഞ്ഞു.

കളിക്കാരനായും നായകനായും പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗത്തും നല്‍കിയ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരമായാണ് സൗരവ് ഗാംഗുലിയുടെ ഐസിസി ഹാള്‍ ഓഫ് ഫെയിം പ്രവേശനം വിലയിരുത്തപ്പെടുന്നത്.

Tags: sourav gangulyICC HALL OF FAME
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies