മുംബൈ: വിവാദമതപ്രചാരകൻ സാക്കിർ നായിക്കിന്റെ 25 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ 3 ബാങ്കുകളോട് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു. തീവ്രവാദം പ്രോത്സാഹിപ്പിച്ചതുമായി ബന്ധപ്പെട്ട് സാക്കിർ നായിക്കിന്റെ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
സാക്കിർ നായിക്കിന്റെയും, ബന്ധുക്കളുടെയും, സാക്കിർ നായിക്കുമായി വളരെ അടുത്ത വ്യക്തികളുടെയും പേരിലുളള 25 അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നതിന് എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്താകമാനമുളള 72 ദേശസാൽകൃത ബാങ്കുകളിലും ഇവരുടെ പേരിൽ അക്കൗണ്ടുകളുണ്ടോ എന്ന് അന്വേഷിക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.