കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ മൂന്നാം സീസണിന്റെ കലാശപ്പോരാട്ടത്തിന് കൊച്ചി വേദിയാകും. ഡിസംബര്‍ 18നാണ് ഫൈനല്‍. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
അരലക്ഷത്തിലേറെ കാണികളാണ് കൊച്ചിയില്‍ മത്സരങ്ങള്‍ കാണാനെത്തുന്നത്. ഇതും കൊച്ചിയെ വേദിയായി പരിഗണിക്കുന്നതിന് അനുകൂല ഘടകമായി. കഴിഞ്ഞ രണ്ട് സീസണുകളില്‍ മുംബൈയും ഗോവയുമാണ് ഫൈനലിന് വേദിയായത്.