ഹൈദരാബാദ്: ബാഡ്മിന്റണ്‍ ലോകറാങ്കിംഗ് പട്ടികയില്‍ സൈന നെഹ് വാളിനെ മറികടന്ന് പി.വി സിന്ധു. നേരത്തെ പതിനൊന്നാം റാങ്കിലായിരുന്ന സിന്ധു പുതിയ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് എത്തി. മോശം ഫോമില്‍ തുടരുന്ന സൈന നെഹ് വാള് അഞ്ച് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി പതിനൊന്നാം സ്ഥാനത്തായി. ഇതാദ്യമായിട്ടാണ് റാങ്കിംഗില്‍ സിന്ധു സൈനയെ മറികടക്കുന്നത്.
റാങ്കിംഗില്‍ നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന സൈനയ്ക്ക് തുടര്‍ച്ചയായ പരിക്കും മോശം ഫോമും ആണ് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച നടന്ന ചൈന ഓപ്പണില്‍ സൈന ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ സിന്ധു കിരീടം നേടിയാണ് മടങ്ങിയത്. സിന്ധുവിന്റെ കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടമായിരുന്നു ഇത്.