മൊഹാലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് മൊഹാലിയിൽ തുടക്കമാകും. പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ടോസ് ലഭിച്ചാൽ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
മിന്നുന്ന ഫോമിലുള്ള നായകൻ കോഹ് ലി , ചേതേശ്വർ പൂജാര എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പരുക്കേറ്റ വൃദ്ധിമാൻ സാഹയ്ക്ക് പകരം പാർത്ഥിവ് പട്ടേൽ കളിക്കും. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർത്ഥിവ് ടെസ്റ്റ് ക്യാപ്പ് അണിയുക.
രണ്ടാം ടെസ്റ്റിൽ ഇന്ത്യയോട് തോൽവിയേറ്റ് വാങ്ങിയ ഇംഗ്ലണ്ടിന് പരമ്പരയിലേക്ക് തിരിച്ചുവരണമെങ്കിൽ മൊഹാലിയിൽ ജയം അനിവാര്യമാണ്.