വിപ്ളവ സൂര്യനോ ഏകാധിപതിയോ ?
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിപ്ളവ സൂര്യനോ ഏകാധിപതിയോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2016, 09:41 pm IST
FacebookTwitterWhatsAppTelegram

ജനാധിപത്യവും മനുഷ്യാവകാശവുമെല്ലാം ആവോളം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഏകാധിപത്യപരമാകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിൽ ഒന്നാണ് . സ്റ്റാലിനും ലെനിനും മാവോയും പോൾപോട്ടും ചെഷസ്ക്യൂവുമടക്കമുള്ള കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളെ ആ വിധത്തിലാക്കിയത് അവരുടെ പ്രത്യയശാസ്ത്രം തന്നെയാണെന്നതിൽ സംശയമില്ല. ക്യൂബൻ വിപ്ളവത്തിന്റെ പ്രധാന മുന്നണിപ്പോരാളികളിലൊരാളായ ഫിഡൽ കാസ്ട്രോയും അക്കാര്യത്തിൽ വ്യത്യസ്തനായിരുന്നില്ല .

ബാറ്റിസ്റ്റയുടെ ഭരണത്തെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ ഫിഡൽ കാസ്ട്രോ ക്യൂബൻ വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും സമഗ്ര പുരോഗതി ലക്ഷ്യമിട്ടു പ്രവർത്തിച്ചുവെന്നാണ് കരുതപ്പെടുന്നത് . എന്നാൽ എതിരഭിപ്രായങ്ങളെ നിർദ്ദയം അടിച്ചമർത്തുന്നതിൽ മുൻപനായിരുന്നു ഫിഡൽ . മറ്റെല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളെയും പോലെ മാദ്ധ്യമ സ്വാതന്ത്ര്യമെന്നത് കിട്ടാക്കനിയായിരുന്നു ക്യൂബയിലും .

രാജ്യത്തിന്റെ നന്മയ്‌ക്ക് വേണ്ടി ചില സ്വാതന്ത്ര്യങ്ങളൊക്കെ ചങ്ങലയ്‌ക്കിടണമെന്നായിരുന്നു കാസ്ട്രോയുടെ അഭിപ്രായം . പിതൃഭൂമിക്കു വേണ്ടി എല്ലാം ത്യജിക്കണമെന്ന റഷ്യൻ ചിന്തയുടെ മറ്റൊരു പതിപ്പ്. അതിരുകളില്ലാത്ത മാനവികതയെക്കുറിച്ച് വാചാലരാകുമെങ്കിലും സ്വവർഗ രതിക്കാർക്കും മതസംഘങ്ങൾക്കുമൊന്നും ക്യൂബയിൽ രക്ഷയില്ലായിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിനിടയിൽ ആയിരക്കണക്കിന് പേരെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് കൊലപ്പെടുത്തിയിട്ടുണ്ട് . കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഫയറിംഗ് സ്ക്വാഡുകൾ പുതുമയല്ലല്ലോ. സോവിയറ്റ് റഷ്യയിൽ ഒരവസരത്തിൽ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഇറങ്ങിയ സഖാക്കളൊക്കെ നേരേ ഫയറിംഗ് സ്ക്വാഡിന്റെ മുന്നിലേക്കാണെടുത്തെറിയപ്പെട്ടതെന്നത് ചരിത്ര വസ്തുതയാണ് .

ഫയറിംഗ് സ്കാഡുകളാൽ കൊല്ലപ്പെടേണ്ടവർക്ക് നിയമപരമായ വിചാരണയുടെ ആവശ്യമില്ലെന്നായിരുന്നു കാസ്ട്രോയുടെ സ്വന്തം ചെഗുവേരയുടെ വിലയിരുത്തൽ . നിയമവും കോടതിയും വിചാരണയുമൊക്കെ ബൂർഷ്വാ സെറ്റപ്പെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അങ്ങനെ യാതൊരു നിയമ പരിരക്ഷയും കൊടുക്കാതെ ആയിരങ്ങളെയാണ് കാസ്ട്രോ ഭരണകൂടം കൊന്നൊടുക്കിയത്.

ഒന്നിനും കൊള്ളാത്തവരെ എന്ത് ചെയ്യുമെന്നുള്ള അന്വേഷണത്തിൽ നിന്നാണ് ഫിഡലിന്റെ സ്വന്തം നിർബന്ധിത തൊഴിലാളി ക്യാമ്പുകൾ പിറവി കൊള്ളുന്നത് . സ്വവർഗ്ഗ രതിക്കാരെയും യഹോവ സാക്ഷികളേയും സെവന്റ്ത് ഡേ അഡ്വന്റിസ്റ്റുകളേയും അയയ്‌ക്കാനുള്ളതായിരുന്നു ഇത്തരം ക്യാമ്പുകൾ പീഡനവും പട്ടിണിയും മൂലം നരകാലയങ്ങളായിരുന്നു .

നിരവധി ക്യൂബൻ കുടുംബങ്ങളെ പിളർത്തിയ നടപടികളുടെ പിതൃത്വം കാസ്ട്രോയ്‌ക്ക് കൽപ്പിച്ചു നൽകുന്നുണ്ട് . അതിനൊപ്പം സ്വന്തം കുടുംബത്തിൽ പെട്ടവരും തന്നെ തള്ളിപ്പറയുന്നത് ഫിഡൽ കാണേണ്ടി വന്നിട്ടുണ്ട് . സഹോദരി ജോവാനിറ്റ കാസ്ട്രോ ഫിഡലിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് 1960 കളുടെ തുടക്കത്തിൽ തന്നെ ക്യൂബ വിട്ടു . സഹോദരൻ ഒരു രാക്ഷസനാണെന്ന ജോവാനിറ്റയുടെ അഭിപ്രായത്തിന് ഇന്നും മാറ്റമില്ല.

എന്തായാലും കാസ്ട്രോയുടെ നിര്യാണത്തിൽ ക്യൂബക്കാർ തേങ്ങുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുത് . കാരണം ക്യൂബയിൽ നിന്ന് അഭയാർത്ഥികളായി മിയാമിയിലെത്തിയവരൊക്കെ ആഘോഷിക്കുകയാണ് . ക്യൂബ സ്വാതന്ത്ര്യത്തിലേക്ക് ഒരു പടി കൂടി അടുത്തു എന്നൊക്കെയാണ് ആഘോഷിക്കുന്നവർ ആർത്തു വിളിക്കുന്നത് .

ചുരുക്കത്തിൽ കമ്യൂണിസ്റ്റ് കാൽപ്പനികത പാടിപ്പഠിപ്പിച്ച “സോവിയറ്റെന്നൊരു നാടുണ്ടത്രെ പോകാൻ കഴിഞ്ഞെങ്കിലെന്ത് ഭാഗ്യം“ എന്നത് സത്യത്തിലെന്തായിരുന്നെന്ന് പിന്നീട് തെളിഞ്ഞത് പോലെയാണ് ക്യൂബയുടെ കാര്യവും . ഇരുമ്പു മറയിൽ ഒളിഞ്ഞു കിടക്കുന്ന കാസ്ട്രോയുടെയും ഭരണകൂടത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തു വരുമ്പോൾ ആരുമൊന്ന് ചോദിച്ചു പോകും ..

വിപ്ളവ സൂര്യനോ ഏകാധിപതിയോ ?

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies