മുംബൈ : ഇംഗ്ലണ്ടിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്‍റിൽ ഇന്ത്യ പിടിമുറുക്കി.രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് തകർച്ചയെ അഭിമുഖീകരിക്കുകയാണ്.നാലാം ദിവസം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ട്,ജോണി ബെയർ സ്‍റ്റോ എന്നിവർ അർദ്ധ സെഞ്ച്വറി നേടി.ഇരുവരുമൊഴികെ മറ്റാർക്കും ഇന്ത്യൻ ബൗളർമാരെ ചെറുക്കാനായില്ല.ഇന്നിംഗ്‍സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിന് 49 റൺസ് കൂടി വേണം.ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിനും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ,നായകൻ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 631 റൺസെടുത്തത്. ജയന്ത് യാദവിന്റെ കന്നി സെഞ്ച്വറിയും മുരളിയാദവിന്റെ സെഞ്ച്വറിയും വലിയ സ്കോർ നേടുന്നതിന് ഇന്ത്യയെ സഹായിച്ചു. ഇംഗ്ളണ്ടിനു വേണ്ടി ആദിൽ റഷീദ് നാലു വിക്കറ്റുകൾ നേടി.















