തിരുവനന്തപുരം: സുപ്രീംകോടതി വിധി അനുസരിക്കാന്‍ തയ്യാറുളളവര്‍ മാത്രം തിയറ്ററില്‍ പോയാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചലച്ചിത്രമേളയില്‍ ദേശീയഗാനത്തെ അനാദരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയഗാനത്തെ ആദരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. തീരെ സഹകരിക്കാന്‍ കഴിയില്ലെങ്കില്‍ അത് കഴിഞ്ഞിട്ട് തിയറ്ററില്‍ കയറിയാല്‍ മതിയെന്ന് വെയ്ക്കണം. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും കോടതി വിധി മാനിക്കേണ്ടതാണെന്നും കോടിയേരി പറഞ്ഞു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ എഴുന്നേല്‍ക്കാതെ ഇരുന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിരാകരിച്ചവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം.