ലഖ്നൗ : ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഭാരതം കിരീടമണിഞ്ഞു. നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ജൂനിയർ ലോകകപ്പ് കിരീടം ഭാരതം നേടുന്നത് . ഫൈനലിൽ എതിരാളികളായ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചാണ് ഭാരതം കിരീടം നേടിയത്
എട്ടാം മിനുട്ടിൽ ഗുർജാന്ത് സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഗുർജാന്തിന്റെ മിന്നൽ വേഗത്തിലുള്ള റിവേഴ്സ് ഹിറ്റ് ബെൽജിയൻ വല കുലുക്കുകയായിരുന്നു. 22 -)0 മിനുട്ടിൽ ഇന്ത്യക്ക് വേണ്ടി സിമ്രൻജിത്ത് സിംഗ് വീണ്ടും ബെൽജിയൻ ഗോൾവല കുലുക്കി. 2-0.
കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽട്ടി കോർണറിലൂടെയാണ് ബെൽജിയം ആശ്വാസ ഗോൾ നേടിയത് .