ന്യൂഡൽഹി : ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ അശ്വിനും ജഡേജയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി . 1974 നു ശേഷം ആദ്യമായാണ് രണ്ട് ഇന്ത്യക്കാർ ലോക റാങ്കിംഗിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നത് .
ബിഷൻ സിംഗ് ബേദിയും ബിഎസ് ചന്ദ്രശേഖറുമായിരുന്നു 1974 ൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത് . ഇംഗ്ളണ്ടിനെതിരായ അവസാന ടെസ്റ്റിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് ജഡേജയെ രണ്ടാം സ്ഥാനത്തെത്തിച്ചത് . രണ്ടാം ഇന്നിംഗ്സിൽ 48 റൺസിന് ജഡേജ 7 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ജെയിംസ് ആൻഡേഴ്സൺ , രംഗന ഹെറാത്ത് , ഡെയിൽ സ്റ്റെയ്ൻ ജോഷ് ഹേസൽവുഡ് എന്നിവരെ മറികടന്നാണ് ജഡേജ രണ്ടാം സ്ഥാനത്തെത്തിയത്. ആൾ റൗണ്ടർമാരുടെ പട്ടികയിലും ജഡേജ മൂന്നാം സ്ഥാനത്തെത്തി . രണ്ട് പട്ടികയിലും അശ്വിനാണ് ഒന്നാമത്.