കോഴിക്കോട്: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പൊതുനിയമം നിര്‍മ്മിക്കണമെന്നും കാനം കോഴിക്കോട് ആവശ്യപ്പെട്ടു.
ലോ അക്കാദമി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം അഞ്ചു ദിവസത്തെ ചര്‍ച്ച കൊണ്ട് അവസാനിപ്പിക്കാമായിരുന്ന സമരം നീണ്ടു പോയത് സര്‍ക്കാരിന്റെ നിരുത്തരവാദ നിലപാടിന് തെളിവാണ്.
വിദ്യാര്‍ഥികളുടെ പഠനം തുടരുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും പരസ്പര ധാരണയോടെ പ്രശനം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.