ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ താരിക് ഫത്തേയുടെ തലവെട്ടാൻ മുസ്ളിം സംഘടനയുടെ ആഹ്വാനം . ബറേലിയിലെ ആൽ ഇന്ത്യ ഫൈസാൻ ഇ മദീന കൗൺസിലാണ് ഫത്തേയുടെ തലവെട്ടുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്.
കൗൺസിലിന്റെ തലവൻ മൊയിൻ സിദ്ദിഖാണ് ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത് . ഇസ്ളാമിക വിരുദ്ധമായ പ്രസ്താനവനകൾ ഫത്തേ തന്റെ ടിവി പരിപാടിയിലൂടെ നടത്തുന്നുവെന്ന് ആരോപിച്ചാണിത്. ഫത്തേയെ എങ്ങനെയും തടയണമെന്നും അദ്ദേഹത്തെ ശിരച്ഛേദം ചെയ്യുന്നവർക്ക് പത്ത് ലക്ഷം നൽകാൻ സംഘടന തയ്യാറാണെന്നുമാണ് മൊയിൻ സിദ്ധിഖ് വ്യക്തമാക്കിയത്
പാക് വംശജനും കനേഡിയൻ പൗരനുമായ ഫത്തേ പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാരനാണ് .കഴിഞ്ഞ ദിവസം ഡൽഹിയിലെ ഉറുദു ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഫത്തേയെ മതമൗലിക വാദികൾ തടഞ്ഞ് കയ്യേറ്റം ചെയ്തിരുന്നു . അതിനു പിന്നാലെയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.