Health

വെരിക്കോസ് വെയിൻ എന്തുകൊണ്ട് ?

അശ്വനി


തിരികെ ഹൃദയത്തിലേക്ക് ഇങ്ങനെ രക്തം പ്രവഹിപ്പിക്കാൻ പമ്പുകൾ ഇല്ലല്ലോ.തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലമാണ് ഹൃദയത്തിൽ എത്തുക. എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ്ങ് ആക്ഷൻ മൂലം വെയിനുകളിലെ രക്തം മുകളിലേക്ക് കയറുന്നത് കൊണ്ടാണ്.

ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ വാൽവുകൾ ഉണ്ട്. ഇവ രക്തം താഴേക്ക് വരാതെ പിടിച്ചു നിർത്തുന്നു. ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്.

ആഹാരപ്രശ്നം കൊണ്ടൊന്നുമല്ല ഈ വാൽവുകൾ തകരാറിൽ ആകുന്നത്. പാരമ്പര്യം, സ്ഥിരമായ നിൽപ്പ്, അമിതവണ്ണം ഒക്കെ ഇതിന് കാരണമാകാം. ഒരിക്കൽ ഈ വാൽവുകൾ തകരാറിൽ ആയാൽ പിന്നെ മരുന്ന് കൊണ്ട് ഇത് മാറില്ല.

ഇതല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടും വെരിക്കോസ് വെയിൻ വരാം. കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ട് പോകുന്ന അശുദ്ധ രക്തധമനികൾ മഹാസിര (inferior venacava) യിൽ എത്തുന്നു. ഈ മഹാസിരയിൽ എന്തെങ്കിലും കാരണവശാൽ തടസ്സം ഉണ്ടായാൽ (വയറിലെ ട്യൂമർ, ഗർഭാവസ്ഥ etc) ബാക്ക്പ്രഷർ മൂലം കാലിലെ അശുദ്ധ രക്തധമനികൾ വികസിച്ചും വെരിക്കോസ് വെയിൻ ഉണ്ടാകാം.

മറ്റൊരു കാരണം കാലിന്റെ ഏറ്റവും ഉള്ളിലെ അശുദ്ധ രക്തധമനികൾ (deep veins) ക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് (deep vein thrombosis). ഇവയിൽ കൂടി രക്ത ചംക്രമണം നടക്കാത്തതിനാൽ പുറമേയുമുള്ള വെയിനുകളിൽ കൂടി കൂടുതൽ രക്തം ഒഴുകുകയും അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിൻ ആകുകയും ചെയ്യും.

വെരിക്കോസ് വെയിൻ ചികിൽസിക്കുന്നതിനു മുന്നേ എന്ത് കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിക്കണം, അതനുസരിച്ചു വേണം ചികിത്സ ചെയ്യാൻ. ഏറ്റവും സാധാരണം വാൽവുകൾ തകരാറിലാകുന്നത് മൂലമുള്ള വെരിക്കോസ് വെയിൻ ആയതിനാൽ അതിന്റെ ചികിത്സ പറഞ്ഞവസാനിപ്പിക്കാം.
എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. തുടർച്ചയായി ഇവ പൊട്ടി ധാരാളം രക്തനഷ്ടം സംഭവിക്കുക, കാലിൽ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങൾ ഉണ്ടാകുക (varicose ulcer), കോസ്‌മെറ്റിക് കാരണങ്ങൾ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടിവരുന്നത്.

ചെറിയ തോതിലുള്ള വെരിക്കോസ് വെയിനുകൾ ആണെങ്കിൽ അവയിൽ ഒരു മരുന്ന് കുത്തിവെച്ചു ആ വെയിനുകളെ അടച്ചു കളയാം (sclerosant injection treatment). ചെറിയ സെഗ്മെന്റുകളിൽ മാത്രം ബാധിക്കുന്നതാണെങ്കിലേ ഇത് ഫലവത്താകൂ. വലിയ നീളത്തിൽ കാലിന്റെ ഫുൾ ലെങ്ങ്തിൽ പാമ്പ് പിടച്ച പോലെ കിടക്കുന്ന അവസ്ഥകളിൽ ആ വെയിൻ മൊത്തം എടുത്തു കളയേണ്ടി വരും (stripping of varicose veins).

പുറമേക്ക് മരുന്ന് പുരട്ടി വെരിക്കോസ് വെയിൻ ഭേദമായ ആരേയും ഇത്രയും കാലത്തിനിടയിൽ കണ്ടിട്ടില്ല. ഇതൊരു അനാട്ടമിക്കൽ/സ്ട്രക്ച്ചറൽ തകരാർ മൂലം ഉണ്ടാകുന്ന രോഗമാണ്, അതിനു തൊലിപ്പുറമേയുള്ള ചികിത്സകൾ കൊണ്ട് ഫലമില്ല. തൊലിപ്പുറത്ത് മരുന്ന് തേയ്ച്ചാൽ ഉള്ളിലെ കേടായ വാൽവുകൾ ശരിയാവില്ല എന്നത് തികച്ചും കോമൺസെൻസ് മാത്രമാണ് .

328 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close