രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2017, 03:10 pm IST
India's captain Virat Kohli, third right, celebrates with teammates the dismissal of Australia's captain Steven Smith, left, during the fourth day of their second test cricket match in Bangalore, India, Tuesday, March 7, 2017. (AP Photo/Aijaz Rahi)

India's captain Virat Kohli, third right, celebrates with teammates the dismissal of Australia's captain Steven Smith, left, during the fourth day of their second test cricket match in Bangalore, India, Tuesday, March 7, 2017. (AP Photo/Aijaz Rahi)

FacebookTwitterWhatsAppTelegram

ബംഗളൂരു : ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ 112 റൺസിന്  ഓൾ ഔട്ടായി .രവിചന്ദ്രൻ അശ്വിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത് . ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി.

നാലാം ദിവസം 213 ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വിക്കറ്റുകൾ മുറയ്‌ക്ക് വീണത് തിരിച്ചടിയായി. സ്കോർ 238 എത്തിയപ്പോൾ രഹാനെ പുറത്തായത് കളിയുടെ ഗതി തിരിച്ചു . പിന്നീട് തുടരെ തുടരെ വിക്കറ്റ് വീണതോടെ 274 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. പൂജാരയ്‌ക്ക് 92 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

188 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആസ്ട്രേലിയയ്‌ക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത് .ഡേവിഡ് വാർണർ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ സ്കോർബോഡ് അതിവേഗം ചലിച്ചു. എന്നാൽ സ്കോർ 22 ൽ എത്തി നിൽക്കെ ഇഷാന്ത് ശർമ്മയുടെ ഗുഡ് ലെംഗ്ത് പന്തിന്റെ ദിശ മനസ്സിലാക്കാതെ ബാറ്റ് വച്ച റെൻഷാ വിക്കറ്റ് കീപ്പർ സാഹയുടെ കയ്യിലൊതുങ്ങി.

സ്കോർ 42 ലെത്തി നിൽക്കേ വാർണർ വീണു . അശ്വിന്റെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വാർണർ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ആസ്ട്രേലിയക്ക് അടുത്ത ആഘാതവുമായെത്തിയത് ഉമേഷ് യാദവ് . യാദവിന്റെ പന്ത് കുത്തിത്തിരിഞ്ഞെത്തിയപ്പോൾ ബാറ്റ് ചെയ്യാതെ പ്രതിരോധിക്കാൻ ശ്രമിച്ച മാർഷ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു . സ്കോർ 67/3

28 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്ന ക്യാപ്റ്റൻ സ്മിത്തായിരുന്നു യാദവിന്റെ അടുത്ത ഇര. ഷോർട്ട് ലെംഗ്ത് പന്തിന്റെ ദിശ മനസ്സിലാക്കാതെ സ്മിത്തും വിക്കറ്റിനു മുന്നിൽ കുടുങ്ങി . സ്കോർ 74/4. ഹാൻഡ്കോമ്പും മാർഷും കൂടി ചേർന്ന് സ്കോർ 101 ൽ എത്തിച്ചപ്പോൾ അശ്വിൻ വീണ്ടും ആസ്ട്രേലിയയെ ഞെട്ടിച്ചു . കുത്തി ഉയർന്ന പന്തിനു പിന്നാലെ പോയ മാർഷ് കരുൺ നായരുടെ കൈകളിൽ ഒതുങ്ങി.

തുടർന്ന് അവിശ്വസനീയമായ തകർച്ചയായിരുന്നു . പതിനൊന്ന് റൺസെടുക്കുന്നതിനിടെ അവസാനത്തെ അഞ്ചുവിക്കറ്റുകൾ ഇന്ത്യൻ സ്പിന്നർമാർ പിഴുതു .ഇതിൽ നാലും അശ്വിൻ നേടിയപ്പോൾ ജഡേഹ ഒരു വിക്കറ്റ് വീഴ്‌ത്തി. മുപ്പത്തിയാറാം ഓവറിലെ നാലാമത്തെ പന്തിൽ നാഥൻ ലിയോണെ സ്വന്തം ബൗളിംഗിൽ പിടിച്ച് പന്ത് മുകളിലേക്കെറിഞ്ഞു കൊണ്ട് അശ്വിൻ വിജയം ആഘോഷിക്കുകയും ചെയ്തു.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies