പിവി  സിന്ധു ഫൈനലിൽ

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിൽ പിവി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.

ആദ്യസെറ്റ് 21-18ന് സിന്ധു സ്വന്തമാക്കി എന്നാൽ രണ്ടാം സെറ്റ് 14-21 ന് കൈവിട്ട ശേഷം മൂന്നാം സെറ്റ് 21-14ന് സ്വന്തമാക്കിയായിരുന്നു സിന്ധുവിന്റെ ജയം. റിയോയിൽ ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷ അവസാനിപ്പിച്ച കരോളിന മരീനാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.

ക്വാർട്ടർ ഫൈനലിൽ സൂപ്പർ താരം സൈന നെഹ് വാളിനെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈനയെ സിന്ധു പരാജയപ്പെടുത്തിയത്.

Share
Leave a Comment