കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയായ 27കാരൻ രവികുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പർവതാരോഹകർക്കുണ്ടാകുന്ന ആൽറ്റിട്ടൂഡ് സിക്ക്നെസാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
ശനിയാഴ്ചയാണ് രവികുമാറിനെ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഷെർപ്പർ സംഘം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയെങ്കിലും ഇത് വീണ്ടെടുക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും മൂന്നംഗ ഷെർപകളുടെ സംഘം അറിയിച്ചു.
200മീറ്റർ(650 അടി) ഉയരത്തിൽനിന്നു വീണതിനെ തുടർന്നാണ് രവികുമാർ മരിച്ചതെന്നാണ് പ്രഥമിക നിഗമനം.