കൊച്ചി: മദ്യശാലകൾ തുറക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതിയുടെ ചുമരിൽ ചാരി മദ്യശാലകൾ തുറക്കാൻ ശ്രമിക്കേണ്ട.
മദ്യശാലകൾ മുഴുവൻ തുറക്കാൻ ആരും പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
മദ്യശാലകൾ തുറക്കുന്നതിന് അനുമതി നൽകിയതിനെതിരായ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
അതേസമയം പാതയോരത്തെ മദ്യശാലകൾ പൂട്ടാനുള്ള സുപ്രീംകോടതി വിധി തിരുത്തണമെന്ന് മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് വേണ്ടതെന്ന് സിപിഐ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശിച്ചു.