കോട്ടയം: കെ എം മാണിക്ക് എൽഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കേരളാ കോൺഗ്രസ് മുഖപത്രം. കഴിഞ്ഞ യുഡിഎഫ് ഭരണത്തെ അട്ടിമറിക്കാൻ കെ എം മാണിക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പ്രതിഛായ മുഖപത്രത്തിൽ പറയുന്നത്.
എന്നാൽ മാണി മുഖ്യമന്ത്രി സ്ഥാനം നിരസിച്ചു. ഇതിനുള്ള സമ്മാനമാണ് ബാർ കോഴ വിവാദമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഇതാദ്യമായാണ് കേരളാ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്.
നേരത്തെ പിസി ജോർജ്ജും മന്ത്രി ജി. സുധാകരനും ഇക്കാര്യം പറഞ്ഞിരുന്നു.