കൊച്ചി: ബാർ കോഴക്കേസിൽ കെ.എം. മാണിക്ക് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കെ.എം. മാണി ഉൾപ്പെട്ട ബാർ കോഴക്കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വൈകാതെ അന്തിമ റിപ്പോർട്ട് നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അഡ്വ. നോബിൾ മാത്യു സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.