സന്നിധാനം: ശബരിമലയിലെ പുതിയ സ്വർണ കൊടിമരത്തിൽ കൊടിയേറി. രാവിലെ 9.15നായിരുന്നു കൊടിയേറ്റ്.
പത്ത് ദിവസത്തെ ഉത്സവത്തിനാണ് ഇന്ന് കൊടിയേറിയത്. നാളെ മുതൽ ജൂലൈ ആറു വരെ എല്ലാ ദിവസവും ഉത്സവബലിയും ശ്രീഭൂതബലിയും ഉണ്ടാവും.
ജൂലൈ ആറിന് രാത്രി 10ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. ഏഴിന് രാവിലെ 11ന് പമ്പയിലാണ് ആറാട്ട്.