കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ ദേശീയമാധ്യമമായ ഓര്‍ഗനൈസറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടാകുമെന്ന് ചരിത്രകാരന് എംജിഎസ് നാരായണന്. നിരന്തര ശ്രമങ്ങളിലൂടെ സമാധാനം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിതേടി എന്ന പേരില്‍ ജൂലൈ ഒന്നിന് കോഴിക്കോട്ട് നടക്കുന്ന സംവാദത്തോടെ സമാധാനശ്രമങ്ങള്‍ക്ക് തുടക്കമാകുമെന്ന് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍ പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ദേശീയവാരികയായ ഓര്‍ഗനൈസര്‍ സംഘടിപ്പിക്കുന്ന ശാന്തിതേടി സംവാദപരിപടിയില് രാഷ്ട്രീയസാമൂഹിക മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നു. ചരിത്രകാരന് എംജിഎസ് നാരായണന് ചെയര്‍മാനായ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ട്രെയിന്‍യാത്രയ്ക്കിടെ ഹരിയാന സ്വദേശി ജുനൈദ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ശിക്ഷിക്കപ്പേടെണ്ടതുണ്ട്. അക്രമികള്‍ കൂട്ടം ചേര്‍ന്ന് കൊലനടത്തുന്ന ആദ്യത്തെ സംഭവമല്ല ഇതെന്നും ക്രമസമാധാനപ്രശ്നം സംസ്ഥാനകാര്യമായിരിക്കെ കേന്ദ്രത്തെ പഴിചാരുന്നതെന്തിനെന്നും പ്രഫുല്ലകേത്കര്‍ ചോദിച്ചു.
കോഴിക്കോട്ട് മലബാര്‍ പാലസില്‍ ജുലൈ ഒന്നിന് ശാന്തിതേടി എന്നപേരില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.