Special

പ്രാണേഷ് കുമാർ , വർഗീസ് ജോസഫ് , നിമിഷ , സന്ദീപ് ശർമ: മതം മാറ്റവും പ്രണയക്കുരുക്കും : ഭീകരവാദത്തിന്റെ പുതുതന്ത്രങ്ങൾ

2008 ലെ മുംബൈ ആക്രമണത്തിൽ പങ്കെടുത്ത ലഷ്കർ ഭീകരർക്ക് പാകിസ്ഥാൻ ചാര സംഘടന തയ്യാറാക്കിയ തിരിച്ചറിയൽ കാർഡുകളിൽ ഉണ്ടായിരുന്നത് ഹിന്ദു പേരുകളായിരുന്നു . കൈകളിൽ ഹിന്ദുക്കൾ ഉപയോഗിക്കുന്നത് പോലെയുള്ള ചരടുകളും ഭീകരർ കെട്ടിയിരുന്നു . അതുകൊണ്ട് തന്നെ 2008 ലെ ആക്രമണ സമയത്ത് ചില പത്രങ്ങളിലെങ്കിലും ആദ്യം വന്ന വാർത്തകൾ ഹിന്ദു തീവ്രവാദികൾ മുംബൈയിൽ ആക്രമണം നടത്തുന്നു എന്നായിരുന്നു.

ഹിന്ദു നാമം ഉപയോഗിക്കുക മാത്രമല്ല ഹിന്ദുക്കളെ മതം മാറ്റിയും ഭീകര പ്രവർത്തനത്തിനുപയോഗിക്കാം എന്നതും ഭീകരവാദി ഗ്രൂപ്പുകളുടെ പുതിയ തന്ത്രമായി മാറിയിട്ടുണ്ട് . ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഇത്തരത്തിൽ മതം മാറ്റം നടത്തിയിട്ടുണ്ട് . 2008 ൽ കശ്മീരിൽ ഇന്ത്യൻ സൈന്യത്തോടേറ്റുമുട്ടി കൊല്ലപ്പെട്ട മലയാളി ഭീകരരിൽ ഒരാൾ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് മതം മാറിയതാണ് . എറണാകുളം കൊടുവേലിപ്പറമ്പിൽ ജോസഫിന്റെ മകൻ വർഗീസ് ജോസഫാണ് മൊഹമ്മദ് യാസിനായി കശ്മീരിലെത്തി ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് .

2004 ൽ ഗുജറാത്തിൽ കൊല്ലപ്പെട്ട ജാവേദ് ഷേയ്ഖ് മലയാളിയായ പ്രാണേഷ് കുമാറായിരുന്നു . അധോലോക ബന്ധങ്ങളിലൂടെ പിന്നീട് ഭീകര പ്രവർത്തനത്തിലേക്കെത്തിപ്പെട്ട ജാവേദ് ഷെയ്ഖും ഇതുപോലെ മതം മാറിയതായിരുന്നു .ആറ്റുകാൽ സ്വദേശിനിയായ നിമിഷയാണ് ഇസ്ളാമിക് സ്റ്റേറ്റിന് വേണ്ടി പ്രവർത്തിക്കാൻ ഭർത്താവിനൊപ്പം അഫ്ഗാനിലേക്ക് പോയ ഫാത്തിമ . ഇസ്ളാമിക് സ്റ്റേറ്റിലേക്ക് പോയ മലയാളികളിൽ മതം മാറിയ ബെക്സൻ , ബെസ്റ്റിൻ , മെറിൻ എന്നീ  ക്രിസ്ത്യാനികളുമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

കശ്മീരിൽ ഇപ്പോൾ അറസ്റ്റിലായ സന്ദീപ് ശർമ്മയുടെ സ്ഥിതിയും വ്യത്യസ്തമല്ല . സുഹൃദ് ബന്ധങ്ങളിൽ നിന്ന് പിന്നീട് പ്രണയക്കുരുക്കിൽ പെട്ടാണ് സന്ദീപ് മതം മാറി ആദിലാകുന്നത് . തുടർന്ന് ഇയാൾ ലഷ്കർ കമാൻഡർ ബഷീർ ലഷ്കരിക്കൊപ്പം പ്രവർത്തിക്കുകയായിരുന്നു . കശ്മീർ പെൺകുട്ടിയുമായി പ്രണയത്തിലായ ഇയാളോട് മതം മാറിയാൽ വിവാഹം നടത്തിത്തരാമെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു . തുടർന്ന് മതം മാറി ആദിലായ സന്ദീപ് ശർമ്മ ഭീകര പ്രവർത്തനത്തിലേക്കും തിരിയുകയായിരുന്നു .

ഇതര മതസ്ഥരെ മത പരിവർത്തനം നടത്തി ഭീകര പ്രവർത്തനത്തിനുപയോഗിക്കുന്ന രീതി ഭീകര സംഘടനകൾ വ്യാപകമാക്കുകയാണെന്നാണ് വിലയിരുത്തൽ . മതം മാറുന്നവർക്ക് പൂർവ്വ മതത്തോട് തീവ്രമായ വിരോധം ഉണ്ടാക്കുന്ന രീതിയിലുള്ള മസ്തിഷ്ക പ്രക്ഷാളനമാണ് ഭീകര സംഘടനകൾ നടത്തുന്നതും . കുടുംബത്തെ മതം മാറ്റിയില്ലെങ്കിൽ അവർ മരിക്കുമ്പോൾ നരകത്തിൽ പോകുമെന്ന ഭീഷണിയും വൈകാരിക ഇടപെടലുകളുമാണ് ഭീകര സംഘടന ചെയ്യുന്നത് . തുടർന്ന് ഇവരെ ഭീകര പ്രവർത്തനത്തിനും ഉപയോഗിക്കുന്നു . ഇന്ത്യയെ ഏതു വിധത്തിലും തകർക്കാൻ ശ്രമിക്കുന്ന പാക് ചാര സംഘടനയുടേയും ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളുടേയും അജണ്ടയാണ് ഇതിനു പിന്നിൽ .

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close