ന്യുഡല്‍ഹി : ആധാറുമായി ബന്ധപെട്ട് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകുമോ എന്ന് സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ നാളെ തന്നെ സുപ്രീം കോടതി തീരുമാനമെടുക്കും.
ആധാര്‍ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്ന് കയറ്റമാണെന്നാരോപിച്ച നല്കിയ പൊതു താല്പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് ആധാര്‍ കേസിലെ സ്വകാര്യത അവകാശം മൗലിക അവകാശമാകുമോ എന്ന ചോദ്യം ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
ആധാറിന്റെ ഭരണ ഘടനാ സാധുത സംബന്ധിച്ച വിഷയങ്ങള്‍ നിലവിലെ അഞ്ചംഗബെഞ്ച് തന്നെ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒന്‍പതംഗ ബഞ്ചിന്റെ തീരുമാനമറിഞ്ഞ ശേഷമാകും ഭരണഘടനാ സാധുത സംബന്ധിച്ച് കോടതി നിലപാടെടുക്കുക.
1954 ല്‍ എട്ടംഗ ഭരണഘടനാ ബെഞ്ചും 1963 ല്‍ 6 അംഗ ഭരണഘടനാ ബെഞ്ചും സ്വകാര്യതയ്ക്കുള്ള അവകാശം യുക്തിപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് വിധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം ഒന്‍പതംഗ ബഞ്ച് പരിഗണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.