ഹിമാചല്‍പ്രദേശ് : ‘ എനിക്ക് പട്ടാളത്തില്‍ ചേര്‍ന്ന് എന്റെ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം ‘ കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച ജവാന് ശശികുമാറിന്റെ മകന് അക്ഷയ് കുമാറിന്റെതാണ് ഈ വാക്കുകള്‍.
കഴിഞ്ഞ ദിവസമാണ് കശ്മീരിലെ നൗഷേരാ മേഖലയില്‍ പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ശശി കുമാറിന് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ രണ്ടു ജവാന്മാര് വീരവൃത്യു വരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി നൗഷേരാ മേഖലയില്‍ പാകിസ്ഥാന് നിരന്തരമായി ആക്രമണം നടത്തുന്നുണ്ട്.