ന്യൂഡല്‍ഹി : പശു സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ക്രമസമാധാന വിഷയം സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളതാണെന്നും സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറീയിച്ചു. ഇതുമായി ബന്ധപെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നുവെന്നാണ് ഇതു സംബന്ധിച്ച് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. ഇത്തരം അക്രമങ്ങളെ ഒരിക്കലും കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. മാത്രമല്ല ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്.
ക്രമസമാധാന വിഷയം അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളാണ് . അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതും അക്രമങ്ങള്‍ തടയേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ കേന്ദസര്ക്കാറിനൊന്നും ചെയ്യാനില്ലെന്നും കേന്ദ്രം കോടതിയില്‍ നിലപാടറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചതോടെ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ 4 ആഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.