തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം വിൻസന്റ് എംഎൽഎക്ക് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളി.
എംഎൽഎ സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരമൊരു സംഭവത്തിൽ ഉൾപ്പെട്ടത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്ത സാഹചര്യത്തിൽ ഇവരെ സ്വാധീനിക്കാനും വിൻസന്റ് ശ്രമിച്ചേക്കാമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ഇതെല്ലാം അംഗീകരിച്ചാണ് വിൻസന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.