മൂന്നാർ: യുവാവിന്റെ വെട്ടേറ്റ് അമ്മയും മകളും മരിച്ചു. യുവാവ് പോലീസിൽ കീഴടങ്ങി. പള്ളിവാസൽ രണ്ടാം മൈലിൽ താമസം രാജമ്മാൾ (60), മകൾ ഗീത (36) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം താമസിച്ചിരുന്ന പ്രഭു എന്നയാളാണ് കൊലപാതകത്തിന് ശേഷം വെള്ളത്തൂവൽ പോലിസിൽ കീഴടങ്ങിയത്.
ചൊവ്വാഴ്ച രാത്രി 9.30നാണ് സംഭവം. രണ്ടാംമൈലിൽ ദേശീയ പാതയോടു ചേർന്നുള്ള വീട്ടിലാണ് കൊലപാതകം നടന്നത്. മൂന്നാർ എസ്ഐ സജീവന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.