എന്താണ് ബ്ളൂ വെയ്ൽ ഗെയിം ?
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എന്താണ് ബ്ളൂ വെയ്ൽ ഗെയിം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2017, 11:16 pm IST
FacebookTwitterWhatsAppTelegram

അഭിജിത് ബാബുരാജൻ


ബ്ലൂ വെയിൽ എന്ന ഇന്റർനെറ്റ് ഗെയിമിനെ കുറിച്ചും മറ്റും  ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന മെസ്സേജുകളും, ഫേസ്ബുക് പോസ്റ്റുകളും , ഓൺലൈൻ മീഡിയ നിറം ചേർത്ത് പുറത്തിറക്കുന്ന വാർത്തകളും കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.

ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ; ബ്ലൂ വെയിൽ എന്ന് പറയുന്നത് ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഫോൺ അധിഷ്‌ഠിതമായ ഗെയിം അല്ല! ഇത് ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്നോ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്നോ ഡൗൺലോഡ് ചെയ്തു കളിക്കാൻ സാധിക്കുന്ന ഒന്നല്ല!

മറ്റു ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പോലെ ഇതൊരു വൈറസോ  അല്ലെങ്കിൽ മാൽവെയറോ  അല്ല! വളരെ ലളിതമായി പറയാം;
നമ്മൾ പലപ്പോഴും നമ്മളുടെ ഫ്രണ്ട്സിൽ പലരുടെയും ഫേസ്ബുക്ക് പ്രൊഫൈലിലും മറ്റും പല തരത്തിലുള്ള ചലഞ്ചസും കാണാറില്ലേ?

ഉദാഹരണമായി  പറഞ്ഞാൽ , ഒരാൾ ഒരു ചോദ്യം അയാളുടെ ഫേസ്ബുക് വാളിൽ പോസ്റ്റ് ചെയ്യുന്നു. അതിനു ഉത്തരം അറിയാത്തവർ അയാളുടെ ഫേസ്ബുക് പ്രൊഫൈൽ ചിത്രം മാറ്റി പകരം  ഏതെങ്കിലും ജീവിയുടേതോ മറ്റോ വിരൂപമായ ഫോട്ടോ ആക്കേണ്ടി വരും. ആ ചോദ്യങ്ങൾ ഇവർ തങ്ങളുടെ ഫ്രണ്ട്സിനോട് ചോദിക്കേണ്ടിയും വരും.

ഈയിടയ്‌ക്ക് പ്രചാരത്തിലായ വേറെ ഒരു ചലഞ്ചിങ്ങനെയാണ്. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയോ പ്രൊഫൈൽ പിക്ചർ ആയോ സെറ്റ് ചെയ്യണം. മറ്റുള്ളവരോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുകയും വേണം.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ, പലർക്കും മനസിലാവും. സെലിബ്രിറ്റികൾ വരെ ഏറ്റെടുത്ത “ഐസ് ബക്കറ്റ് ചലഞ്ച് . ഒരു ബക്കറ്റ് ഐസ് വാട്ടർ തലയിലൂടെ കമിഴ്‌ത്തുന്ന വീഡിയോസ് എടുത്തു ഷെയർ ചെയ്യുകയും മറ്റുള്ളവരെ അത് ചെയ്യാൻ വെല്ലുവിളിക്കുകയും വേണം.

ഇത്തരത്തിലുള്ള പല തരം #tags, challenges (വെല്ലുവിളികൾ) നിങ്ങളുടെയൊക്കെ കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ പോസ്റ്റുകളിൽ പലപ്പോഴും കാണാറില്ലേ?

ഇതൊക്കെ പോലെയുള്ള, എന്നാൽ വളരെ അപകടകരവുമായ ഒരു കൂട്ടം ചോദ്യങ്ങളുടെയും ചെയ്തികളുടെയും സമാഹാരമാണ് നമ്മുടെ ബ്ലൂ വെയിൽ എന്ന് പറയുന്നത്.

പല സോഷ്യൽ നെറ്റ് വർക്കിംഗ് അപ്ലിക്കേഷൻസ്, ഇന്റർനെറ്റ് ഫോറംസ്, മെസ്സേജിങ് സർവീസെസ് എന്നിവയിലൂടെ ചില പ്രത്യേക #tags വഴിയാണ് ബ്ലൂ വെയിൽ സ്പ്രെഡ് ആവുന്നതും തങ്ങളുടെ ഇരകളെ കണ്ടു പിടിക്കുകയും ചെയ്യുന്നത്. കൂടുതലും കൗമാരപ്രായക്കാരാവും ഇതിനു പെട്ടെന്ന് ഇരയാവുക എന്നാണ്  പൊതുവെയുള്ള കണ്ടു പിടിത്തം.

ഇത്തരം നിരൂപദ്രവകരമായ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് വഴി, മറ്റുള്ളവർക്കിടയിൽ സ്വീകാര്യനാവാം, അവരുടെ ശ്രദ്ധ പിടിച്ചു പറ്റാം എന്നുള്ള ചെറുപ്പക്കാരുടെ അഭിവാജ്ഞയാവാം ഇങ്ങനെയുള്ള ഫോർവേഡ് മെസ്സേജുകൾ കിട്ടുമ്പോൾ തന്നെ അതു ചെയ്യാനുള്ള അവരുടെ തിടുക്കത്തിനു കാരണം.

ഫേസ്ബുക് ഗ്രൂപ്പുകളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിൽ ഒരു ഗ്രൂപ്പ് അഡ്മിൻ ആവും ഇത് നിയന്ത്രിക്കുന്നത്. എല്ലാ മെംബേർസിനും ദിവസേനയുള്ള ടാസ്കുകൾ നൽകുകയാണ് ഇയാളുടെ ജോലി. ഇത് ഫേസ്ബുക് ഗ്രൂപ്പുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ആദ്യം നിസ്സാരമായ കാര്യങ്ങളാവും ഓരോ ദിവസവും ചെയ്യാൻ ആവശ്യപ്പെടുന്നത്.

അങ്ങനെ 50 ദിവസം നീണ്ടു നിൽക്കും. ഓരോ ദിവസം കഴിയുന്തോറും ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങളുടെ കാഠിന്യവും വർധിക്കും. I am a whale ടാഗ്സ് ഉപയോഗിക്കുക, സ്റ്റാറ്റസ് മാറ്റുക, അർദ്ധരാത്രിയിൽ ഉണർന്നിരിക്കുക, അങ്ങനെ തുടങ്ങി ശരീരത്തിൽ മുറിവേല്പിക്കുക, ഭീതിദമായ വീഡിയോസ് കാണുക അങ്ങനെ അങ്ങനെ പോകുന്നു ഓരോ ദിവസത്തെയും ചെയ്തികൾ. അവസാനം ആത്മഹത്യാ നിർദേശവും!

വളരെ ബലഹീനമായ മാനസിക സ്ഥിതി ഉള്ളവരെയാണ് ഇതൊക്കെ അപകടകരമായി ബാധിക്കുന്നത് എന്നു വേണം മനസിലാക്കാൻ.

റഷ്യയിലാണ് ബ്ലൂ വെയിൽ  ആദ്യമായി പ്രചാരത്തിലായതെന്നു കരുതപ്പെടുന്നു. ഇതിന്റെ തുടക്കക്കാരൻ എന്നറിയപ്പെടുന്ന  ഫിലിപ്പ് ബുഡൈകിൻ എന്ന സൈക്കോളോജി വിദ്യാർഥിയെ ആത്മഹത്യാ പ്രേരണകുറ്റത്തിന് റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റവർക്കിങ് ആപ്ലിക്കേഷൻസ് ബ്ലൂ വെയിൽ ഉപയോഗിക്കുന്ന ടാഗ്സ് നിയന്ത്രിക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ #bluewhalechallenge  എന്ന് പരതി നോക്കിയാൽ ഒരു അറിയിപ്പ് പ്രകടമാകും.

എന്തും കണ്ണടച്ചു അനുകരിക്കുന്ന പ്രവണത ഒഴിവാക്കുക. ഇതിൽ നിന്നും പിന്തിരിയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം കൂട്ടുകാരെയോ രക്ഷിതാക്കളെയോ വിവരമറിയിക്കുക.
നിങ്ങളുടെ കൂട്ടുകാരോ, അറിയാവുന്നവരോ, ഇങ്ങനെയുള്ള പ്രവണതകൾ കാണിക്കുന്നു എന്നുണ്ടെങ്കിൽ ഇടപെടാൻ മടിക്കരുത്.
ആവശ്യമുള്ളവർക്ക് ഉപദേശവും, ശ്രദ്ധയും നൽകാൻ കേരളാ പോലീസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഓർക്കുക, നമ്മുടെയെല്ലാം ജീവിതം വളരെ വിലയേറിയതാണ്. ബാലിശമായ ചെയ്തികളിലൂടെയോ കളികളിലൂടെയോ അതില്ലാതാക്കാതിരിക്കുക.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies