തിരുവനന്തപുരം: സ്വാതന്ത്ര ദിനാഘോഷത്തിലെ പൊലീസ് മെഡൽദാന ചടങ്ങ് ജേക്കബ് തോമസ് ബഹിഷ്കരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ ജേക്കബ് തോമസ് മുഖ്യമന്ത്രിയിൽ നിന്നും മെഡൽ വാങ്ങാനും എത്തിയില്ല.
മുംബൈയിൽ ആയതിനാലാണ് എത്താതിരുന്നത് എന്നാണ് ജേക്കബ് തോമസിന്റെ പ്രതികരണം.
അതേ സമയം മെഡലിന് അർഹരായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് തയ്യാറാക്കിയ പുസ്തകത്തിൽ ജേക്കബ് തോമസിന്റെ ഫോട്ടോ ഉൾപ്പെടാത്തതും ശ്രദ്ധേയമായി.