ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണ്ണായക മത്സരത്തിന് അർജന്റീന ഇന്നിറങ്ങും. ഉറുഗ്വായാണ് എതിരാളികൾ.
യോഗ്യതാ മത്സര ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച അർജന്റീനക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാൽ പെോയിന്റ് പട്ടികയിൽ അഞ്ചാമതുള്ള അർജന്റീനയ്ക്ക്
ഉറുഗ്വായെ മറിക്കടക്കാം.
ബാഴ്സയിൽ മികച്ച ഫോമിലുള്ള മെസിയിൽ തന്നെയാണ് ടീമിന് പ്രതീക്ഷ.
ഡി മരിയയും പൗളോ ഡൈ ബാലയും മൗറോ ഇക്കാർഡിയും ഇന്ന് ഇറങ്ങിയേക്കും. ജോർജ് സാംപോളി പരിശീലകസ്ഥാനത്തുള്ളതും അർജന്റീനയ്ക്ക് കരുത്ത് പകരുന്നു.
പ്ലേ ഓഫ് ഒഴിവാക്കാൻ ഇനിയുള്ള എല്ലാ മത്സരങ്ങളും അർജന്റീനയ്ക്ക് ജയിക്കണം.