ചെന്നൈ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈയിലെ എം എ ചിദംബര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഓസീസിനെതിരെ തുടർച്ചയായ മൂന്നാം പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2009ലാണ് ഓസ്ട്രേലിയ ഇന്ത്യൻ മണ്ണിൽ അവസാനമായി ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പര സമ്പൂർണ്ണമായി തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ക്യാമ്പ്. പരമ്പരയിൽ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യുമാണുള്ളത്.