സോൾ : കൊറിയൻ ഓപ്പണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. ഗ്ളാസ്ഗോയിൽ ലോക ചാമ്പ്യൻഷിപ്പിലേറ്റ തോൽവിക്ക് മധുര പ്രതികാരമായി സിന്ധുവിന്റെ വിജയം .
ജാപ്പനീസ് എതിരാളി നസോമി ഒകുഹാരയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു തറപറ്റിച്ചത് . സ്കോർ 22-20 , 11-21, 21-18.വാശിയേറിയ പോരാട്ടത്തിൽ ആദ്യ സെറ്റ് 22-20 ന് സിന്ധു നേടിയെങ്കിലും രണ്ടാം സെറ്റിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ഒകുഹാര സിന്ധുവിനെ നിഷ്പ്രഭയാക്കി . 11-21
എന്നാൽ മൂന്നാം സെറ്റിൽ ഇനിയൊരു തോൽവിക്ക് താൻ വഴങ്ങില്ല എന്ന നിശ്ചയ ദാർഢ്യത്തോടെ പോരാടിയ സിന്ധു 21-18 ന് ഗെയിമും മാച്ചും സ്വന്തം പേരിൽ കുറിച്ച് ചരിത്രമെഴുതുകയായിരുന്നു