MovieEntertainment

വില്ലൻ ഒക്ടോബർ 27 ന് എത്തും

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലൻ ഒക്ടോബർ 27 ന് തിയേറ്ററുകളിലെത്തും. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് വിരാമമിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്. ലാൽ സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

മഞ്ജു വാര്യരാണ് ലാലിന്റെ നായികയായെത്തുന്നത്. തമിഴ് താരങ്ങളായ വിശാൽ, ഹാൻസിക, എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ മനം കവർന്ന പീറ്റർ ഹെയ്ൻ തന്നെയാണ് വില്ലനിലെയും സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വില്ലൻ നിർമ്മിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ റോക്ലൈന്‍ വെങ്കിടേഷാണ്.

286 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close