NewsGulf

ഗ്ലോബൽ വില്ലേജിന്‍റെ അടുത്ത സീസണിന് നവംബർ ഒന്നിന് തുടക്കമാവും

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ 22-ാം സീസണിന് നവംബർ ഒന്നിന് തുടക്കമാവും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാനവേദിയായ ഗ്ലോബൽ വില്ലേജ് 2018 ഏപ്രിൽ ഏഴ് വരെ തുറന്ന് പ്രവർത്തിക്കും.

ഗ്ലോബൽ വില്ലേജിന്‍റെ അടുത്ത സീസൺ നവംബർ ഒന്നുമുതൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. 22-ാം സീസൺ അടുത്ത വർഷം ഏപ്രിൽ ഏഴു വരെ നീണ്ടുനിൽക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത സംസ്കാരങ്ങളുടേയും ജീവിത രീതികളുടേയും കലാരൂപങ്ങളുടേയും വിനോദോപാധികളുടേയും സമ്മേളന വേദിയായ ഗ്ലോബൽ വില്ലേജ് കുടുംബങ്ങളുടെ ആകർഷണ കേന്ദ്രമാണ്.

നാനാ ഭാഗത്തു നിന്നുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കരകൗശല വസ്തുക്കളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം കൂടിയാണ് ഗ്ലോബൽ വില്ലേജ്. 30 പവിലിയനുകളിലായി 75 ൽ ഏറെ രാജ്യങ്ങളുടെ സ്റ്റോളുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിരവധി റൈഡുകളും തത്സമയ കലാപരിപാടികളും ആസ്വദിക്കാം. ഒരാൾക്ക് 15 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്.

സീസൺ വേളയിൽ ഓൺലൈനായും ഉച്ചതിരിഞ്ഞ് 3.30 മുതൽ പാർക്ക് അടയ്ക്കുന്നതിന് അരമണിക്കൂർ മുൻപ് വരെ പ്രവേശന കവാടത്തിലും ടിക്കറ്റ് ലഭിക്കും. 159 ദിവസം നീണ്ടുനിന്ന കഴിഞ്ഞ സീസണിൽ ഗ്ലോബൽ വില്ലേജിലെത്തിയത് 5.6 ദശലക്ഷം ആളുകളാണ്. ഇത് ഒരു സർവ്വകാല റെക്കോ‍ഡാണ്.

79 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close