കണ്ണൂർ: കണ്ണൂരിൽ വാഹനത്തില്‍ കടത്തിയ 20ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിന്തുടര്ന്ന് പിടിച്ചു. സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുതുച്ചേരി രജിസ്ട്രേഷനുള്ള കാറില്‍ നിരോധിത കറന്‍സികളുമായി ഒരു സംഘം പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വാഹനത്തെ പിൻതുടർന്ന പോലീസ് കതിരൂര്‍ ആറാം മൈലിലെ വീട്ടില്‍ വെച്ച് പണം കൈമാറുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
റസാഖ് ശങ്കരനെല്ലൂര്‍, ഫൈസല്‍ മൗവ്വേരി, അജേഷ് ചൊക്ലി, തയൂബ് റഷീദ് ആറാം മൈല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു.
ഒരുകോടി രൂപയുടെ വ്യാജകറന്‍സി കടത്തുന്നുണ്ടെന്നായിരുന്നു ഡിവൈഎസ്പിക്ക് ലഭിച്ച വിവരം. 20 ലക്ഷം പിടിച്ചെടുത്തെങ്കിലും ബാക്കി പണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇതെക്കുറിച്ചറിയാന്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുകയാണ്.