മഡ്ഗാവ്: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടും മാലിയും സെമിയിൽ. അമേരിക്കയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് കീഴടക്കിയത്. ബ്രിസ്റ്ററിന്റെ ഹാട്രിക്കാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.
ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാലി തോൽപ്പിച്ചത്. 15-ാം മിനുറ്റിൽ ഹദ്ജെ ഡ്രാമെയാണ് മാലിയ്ക്കായി ആദ്യ ഗോൾ നേടിയത്. 61-ാം മിനുറ്റിൽ മൈസാ ടെറോറ മാലിയുടെ ലീഡുയർത്തി.
കുദുസ് മുഹമ്മദാണ് ഘാനയ്ക്കായി ആശ്വാസ ഗോൾ നേടിയത്.