കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ടബോളിന്റെ അവസാന രണ്ട് ക്വാർട്ടർ മത്സരങ്ങളിൽ ഇന്ന് ഇറാൻ സ്പെയിനിനെയും ബ്രസീൽ ജർമനിയെയും നേരിടും.
ഇറാൻ സ്പെയിന് മത്സരം വൈകിട്ട് അഞ്ചിന് കൊച്ചിയിൽ അരങ്ങേറും. ലോകകപ്പ് പോരാട്ടത്തിന്റെ കൊച്ചിയിലെ മത്സരങ്ങൾ ഇന്നു സമാപിക്കും.
അതെ സമയം കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ബ്രസീൽ ജർമനിയെ നേരിടും. ഇന്ന് രാത്രി 8നാണ് വമ്പൻമാരുടെ മത്സരം.
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ മത്സരത്തിൽ ഘാനയെ തോൽപ്പിച്ച് മാലിയും അമേരിക്കയെ തോൽപ്പിച്ച് ഇംഗ്ലണ്ടും സെമിയിൽ പ്രവേശിച്ചു.