NewsSports

പൂനെ ഏകദിനം; ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

പൂനെ: പൂനെ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. 231 റൺസ് വിജയലക്ഷ്യം 4വിക്കറ്റ് നഷ്ടത്തിൽ 24 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. ഓപ്പണർ ശിഖർ ധവാൻ, ദിനേശ് കാർത്തിക്ക് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ധവാൻ 68 ഉം, കാർത്തിക് 64 ഉം റൺസ് എടുത്തു. പാണ്ഡ്യ 30 ഉം വിരാട് കൊഹ്‍‍‍ലി 29 ഉം റൺസ് എടുത്ത് പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 230 റൺസ് എടുത്തത്. 45 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് ന്യൂസിലൻഡിനെ തകർത്തത്. ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ന്യൂസിലൻഡിന് ഒപ്പമെത്തി.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close