കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ തീം സോങ് തരംഗമാകുകയാണ്. ആരെയും ആവേശം കൊള്ളിക്കുന്ന പാട്ട് സോഷ്യല്‍ മീഡിയ വഴി നിരവധി പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു.
രണ്ടു സീസണില്‍ ഫൈനലില്‍ തോറ്റു പോയതിന് കണക്കു തീര്‍ത്ത് ഇത്തവണ കപ്പടിക്കുമെന്ന കണക്കുകൂട്ടലിലാണ് ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍. മഞ്ഞപ്പടയുടെ ആവേശം വാനോളമുയര്‍ത്തിയാണ് തീം സോങിന്റെ വരവ്.
ആരാധകരുടെ മനസ്സറിഞ്ഞൊരുക്കിയിരിക്കുന്ന പാട്ട് മുരളി ഗോപിയും
ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്
സി കെ വിനീതും സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രത്യക്ഷപ്പെടുന്ന തീം സോങ് ഇതിനോടകം ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.















