കാൺപൂർ : ഇന്ത്യ – ന്യുസീലന്‍ഡ് ഏകദിന പരമ്പരയിലെ അവസാനത്തേതുമായ ഏകദിനമൽസരം ആരംഭിച്ചു .മൽസരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുത്തു.
ആദ്യ മല്‍സരത്തില്‍ തോറ്റെങ്കിലും രണ്ടാം മല്‍സരത്തില്‍ ന്യുസീലന്‍ഡിനെ തകർത്ത ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.രണ്ടാം ഏകദിനത്തിലേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ന്യുസീലന്‍ഡ് .
സ്പിന്‍ നിര പ്രതീക്ഷിച്ച ഫോമിലേക്കെത്താത്തതാണ് പരാജയത്തിനു കാരണമെന്ന് തിരിച്ചറിഞ്ഞതോടെ തെറ്റുകൾ തിരുത്തിയാകും ഇന്നത്തെ പ്രകടനം.
ഇരു കൂട്ടരും രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇത്തവണയും കളിക്കളത്തിലെത്തുന്നത്.