ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ കിടമ്പി ശ്രീകാന്തിന്. ഫൈനലിൽ ജപ്പാന്റെ നിഷിമോട്ടോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
സ്കോർ 21-14, 21-13
ഈ വർഷം ശ്രീകാന്ത് നേടുന്ന നാലാമത്തെ സൂപ്പർ സീരീസ് കിരീടമാണിത്. ഒരു വർഷം നാല് സൂപ്പർ സീരീസ് കിരീടം നാലാമത്തെ പുരുഷ താരമാണ് ശ്രീകാന്ത്.