NewsSports

കാര്യവട്ടം ട്വന്റി20; കാണികള്‍ക്ക് യാത്രാസൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: നവംബര്‍ ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലന്‍ഡ് അന്താരാഷ്ട്ര ട്വന്റി20 മത്സരത്തോടനുബന്ധിച്ച് കാണികള്‍ക്കായി കെ.എസ്.ആര്‍.ടി.സി യാത്രാസൗകര്യം ഒരുക്കും.

മത്സര ദിവസം ഉച്ച മുതല്‍ കളി ആരംഭിക്കുന്നത് വരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് ബസ് സര്‍വ്വീസ് നടത്തും. എറണാകുളം, പത്തനംതിട്ട, കോട്ടയം ഭാഗത്ത് നിന്നും മത്സരം കാണാനെത്തുന്നവര്‍ക്ക് റിസര്‍വേഷന്‍ സൗകര്യത്തോടെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സരശേഷം കൊല്ലം, കോട്ടയം, എറണാകുളം, പത്തനംതിട്ട ഭാഗത്തേക്ക് സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കും. റയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും മത്സരശേഷം സര്‍വ്വീസ് നടത്തും.

തിരുവനന്തപുരം മേഖലാ അധികാരി സര്‍വീസുകളുടെ മേല്‍നോട്ടം വഹിക്കും. സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതിന് 51 ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. www.ksrtconline.com, kurtconline.com എന്നീ വെബ്‌സൈറ്റുകളിലൂടെ ബസ് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാം.

194 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close