ഹനോയി:അഞ്ച് തവണ ലോക ചാമ്പ്യനായ മേരിക്കോം ഏഷ്യന്‍ ബോക് സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു.
സെമിയില്‍ ജപ്പാന്റെ ടുബാസ കൊമൂറയെ തോല്‍പ്പിച്ചാണ് മേരികോം ഫൈനലില്‍ യോഗ്യത നേടിയത്.48 കിലോഗ്രാം വിഭാഗത്തിലാണ് മേരികോം മത്സരിക്കുന്നത്.
ഇതുവരെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരികോം നാല് തവണ സ്വര്‍ണം നേടിയിരുന്നു.ഫൈനലില്‍ വിജയിച്ചാല്‍ ഈ വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയെന്ന റെക്കോര്‍ഡ് ലോകസഭാ എംപി കൂടിയായ മേരികോമിന് സ്വന്തമാകും.