ന്യൂഡല്‍ഹി: ഒറ്റ-ഇരട്ട വാഹന ക്രമീകരണം പ്രഖ്യാപിച്ച ഡല്‍ഹി സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം.
മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടി ഗുണത്തേക്കാളേറെ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കിയതെന്നും ട്രിബ്യൂണല്‍ വിലയിരുത്തി.
ഒറ്റ ഇരട്ട വാഹന ക്രമീകരണം ഏര്‍പ്പെടുത്തിയത് കൊണ്ട് എത്രമാത്രം മലിനീകരണം കുറയുമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ട്രിബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.റിപ്പോര്‍ട്ടില്‍ മതിയായ വിശദീകരണം നല്കാന് കഴിഞ്ഞില്ലെങ്കില്‍ ക്രമീകരണം സ്റ്റേ ചെയ്യുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.