ഗുഡ്ഗാവ്:റയാന് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പോലീസിനെതിരെ അശോക് കുമാറിന്റെ കുടുംബം.കേസില്‍ ബസ് ജീവനക്കാരനായ അശോകിനെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സിബിഐ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയത് അതേ സ്കൂളില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് പോലീസിനെതിരെ നടപടിയുമായി കുടുംബം മുന്നോട്ട് പോകുന്നത്.
കുറ്റം സമ്മതിക്കുന്നതിനും മാദ്ധ്യമങ്ങളുടെ മുന്നില്‍ ഏറ്റു പറയുന്നതിനും പോലീസ് അശോകിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ചില മരുന്നുകള്‍ നല്‍കിയെന്നും അശോക് കുമാറിന്റെ പിതാവ് പറഞ്ഞു.
ലൈംഗീക പീഡനം നടത്താനുളള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പോലീസ് പറഞ്ഞിരുന്നത്.എന്നാല്‍ സിബിഎ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയത് ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയുകയായിരുന്നു.