കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ഇന്ത്യയിലെ മികച്ച ആരാധക സംഘം. ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് പുരസ്കാരത്തിനാണ് മഞ്ഞപ്പട അർഹരായി.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ നമ്മ ടീം ആർസിബി, ബെംഗലൂരു എഫ്സിയുടെ വെസ്റ്റ് ബ്ലോക് ബ്ലൂസ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആർമി എന്നിവരെയാണ് മഞ്ഞപ്പട പിന്തള്ളിയത്.
വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും ചേർന്നാണ് മികച്ച കാണികൾക്കുള്ള മത്സരം സംഘടിപ്പിച്ചത്.