NewsFootballSports

അന്താരാഷ്‍ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ അർജന്‍റീനയ്ക്കും സ്‍പെയിനും ജയം

അന്താരാഷ്‍ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ അർജന്‍റീനയ്ക്കും സ്‍പെയിനും ജയം.അർജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിനാണ് റഷ്യയെ തോൽപ്പിച്ചത്. കളിയുടെ എൺപത്തിയാറാം മിനിട്ടിൽ സെർജിയോ അഗ്യൂറോയാണ് ഗോൾ നേടിയത്. 2016 ജൂണിന് ശേഷം ആദ്യമായാണ് അഗ്യൂറോ അർജന്‍റീനയ്ക്കായി ഗോൾ നേടുന്നത്.

അടുത്ത വർഷത്തെ ലോകപ്പ് ഫൈനൽ നടക്കുന്ന ലൂസിനികി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ലോകകപ്പ് ഫുട്‍ബോളിന്‍റെ മുന്നൊരുക്കങ്ങളോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

മറ്റൊരു മത്സരത്തിൽ സ്‍പെയിൻ ഏകപക്ഷീയമായ അഞ്ച് ഗോളിന് കോസ്റ്റാറിക്കയെ തകർത്തു. ലോകകപ്പ് പ്ലേ ഓഫിൽ ഡെന്മാർക്കിനെ അയർലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു.

55 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close