Movie

തേൻകുറിശ്ശിയിൽ നിന്നും ഒടിയൻ മാണിക്യൻ ; ചിത്രീകരണ വീഡിയോയുമായി മോഹൻലാൽ

ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ മോഹൻലാലിന്റെ ഒടിയൻ മാണിക്യൻ . ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണം പാലക്കാട്ടെ തേൻകുറിശ്ശിയിൽ പുരോഗമിക്കുകയാണ്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന പ്രശസ്തിയോടെയാണ് ഒടിയൻ മാണിക്യൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

തേൻകുറിശ്ശിയിൽ മാണിക്യൻ ബാക്കി വച്ച  പ്രണയത്തിന്റെയും,പകയുടെയും,പ്രതികാരത്തിന്റെയും കഥകളും ,കരിമ്പന കാറ്റിന്റെ മുരൾച്ചയുള്ള തേൻകുറിശ്ശിയിലെ ഗ്രാമവിശേഷങ്ങളും മോഹൻലാൽ ഫെയ്സ്ബുക്ക് വീഡിയോ വഴി പങ്കുവയ്ച്ചു.

മുൻപ് ചിത്രത്തിന്റെ കാശിയിൽ നടന്ന ചിത്രീകരണത്തിന്റെ വിശേഷങ്ങളും മോഹൻലാൽ വീഡിയോയിൽ പങ്കുവയ്ച്ചിരുന്നു

പുലിമുരുകന് ശേഷമുള്ള ഓരോ മോഹന്‍ലാല്‍ ചിത്രങ്ങളേയും കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. വിഷയത്തിലെ പുതുമ കൊണ്ട് ചിത്രീകരണത്തിന് മുമ്പേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒടിയന്‍.

ശക്തമായ താര നിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്.

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്,ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ഹരികൃഷ്ണനാണ് ഒരുക്കുന്നത്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close