തിരുവനന്തപുരം : മലയാളികൾ കാത്തിരുന്ന ആട് ഒരു ഭീകരജീവിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. ക്രിസ്മസിനോട് മുന്നോടിയായി ഡിസംബർ 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവാണ് റിലീസിംഗ് ഡേറ്റ് അറിയിച്ചത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ അഭിനയിച്ച ഷാജി പാപ്പാൻ എന്ന കഥാപാത്രം ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്.
ചിത്രത്തിന്റെ ആദ്യഭാഗത്തിലെ അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.